ശ്രീലങ്കയിലെ സ്ഫോടനത്തില്‍ രണ്ട് തമിഴ്പുലികള്‍ മരിച്ചു
കൊളംബോ: കിഴക്കന്‍ ശ്രീലങ്കയില്‍ നവംബര്‍ 17 വ്യാഴാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ട് തമിഴ്പുലികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.
തമിഴ് പുലികള്‍ ബോംബ് കൂട്ടിവയ്ക്കുമ്പോള്‍ യാദൃച്ഛികമായി പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ഡിഐജി ധര്‍മരത്ന പറഞ്ഞു. വളരെ ശക്തി കൂടിയ ബോംബായിരുന്നു പൊട്ടിത്തെറിച്ചതെന്നും സ്ഫോടനത്തില്‍ പരിക്കേറ്റ ആറുപേരുടെ നില ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
കിഴക്കന്‍ ശ്രീലങ്കയിലെ മുസ്ലീം അധീന പ്രദേശമായ കാല്‍മുനായിലാണ് അപകടമുണ്ടായത്. ഇവിടെ തമിഴ്പുലികളും മുസ്ലിങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവാറുണ്ട്.












Click it and Unblock the Notifications