ശ്രീലങ്കയില്‍ വോട്ടെടുപ്പ് തുടങ്ങി
കൊളംബോ: പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി ശ്രീലങ്കയില്‍ വോട്ടെടുപ്പ് തുടങ്ങി.
13 സ്ഥാനാര്‍ഥികളുള്ള തിരഞ്ഞെടുപ്പില്‍ ഭരണത്തിലുള്ള യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ സ്ഥാനാര്‍ഥി പ്രധാനമന്ത്രി മഹിന്ദ രാജപക്സെയും പ്രതിപക്ഷ നേതാവ് യുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ റനില്‍ വിക്രമസിംഗെയും തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്.
13.3 ലക്ഷം വോട്ടര്‍മാരാണ് ശ്രീലങ്കയിലുള്ളത്. തമിഴ് പുലികളുടെ അധീന മേഖലകളില്‍ തിരഞ്ഞെടുപ്പിന് ഭാഗികമായ പ്രതികരണ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. തമിഴ് പുലികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും വ്യാഴാഴ്ച ദു:ഖാചരണം നടത്താനും തങ്ങളുടെ ആധിപത്യമുള്ള മേഖലയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. പല ഭാഗത്തും പോളിംഗ് സ്റേഷനുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ രാവിലെ മുതലേ കാണപ്പെട്ടു.
കനത്ത സുരക്ഷാ ക്രമീകരണങ്ങളുടെ മധ്യത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രണ്ടു തവണ പ്രസിഡന്റായതിനു ശേഷമാണ് ചന്ദ്രികാ കുമാരതുംഗെ സ്ഥാനമൊഴിയുന്നത്.












Click it and Unblock the Notifications