പ്രത്യേക പ്രതിനിധി വോള്‍കറെ കാണും
ന്യൂയോര്‍ക്ക്: വോള്‍കര്‍ കമ്മിറ്റി റിപ്പോര്‍ട്ടു സംബന്ധിച്ച വസ്തുതകള്‍ കണ്ടെത്തുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി വീരേന്ദര്‍ ദയാല്‍ പോള്‍ വോള്‍കറുമായി കൂടിക്കാഴ്ച നടത്തും.
ഇറാക്കിന്റെ ഭക്ഷണത്തിന് പകരം എണ്ണ പദ്ധതിയില്‍ അവിഹിത ഇടപാട് നടത്തിയെന്ന് ആരോപണം കോണ്‍ഗ്രസിനും നട്വര്‍സിംഗിനുമെതിരെയ ഉന്നയിച്ചത് ഏത് വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലാണെന്ന് ദയാല്‍ വോള്‍കറോട് ആരായും.
യുഎന്‍ നിയോഗിച്ച വോള്‍കര്‍ കമ്മിറ്റിയുടെ കാലാവധി ഒരു മാസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. ഈ വര്‍ഷം അവസാനം കമ്മിറ്റിയുടെ കാലാവധി അവസാനിക്കും. കാലാവധി നീട്ടിയത് വോള്‍കര്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ഇന്ത്യയുടെ അന്വേഷണത്തിന് സഹായകമാകും.












Click it and Unblock the Notifications