Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം: പുതിയ മന്ത്രിമാരില്ല

ദില്ലി: കേന്ദ്രമന്ത്രിസഭയിലെ ചിലമന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റം വരുത്തി. പുതിയ മന്ത്രിമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

വാര്‍ത്താവിതിരണവകുപ്പിന്റെ ചുമതല ജയ്പാല്‍ റെഡ്ഢിയില്‍ നിന്നും എടുത്തുമാറ്റി പ്രിയരഞ്ജന്‍ദാസ് മുന്‍ഷിക്കു നല്‍കി. കശ്മീര്‍ മുഖ്യമന്ത്രിയായതിനെ തുടര്‍ന്ന് ഗുലാം നബി ആസാദ് രാജിവച്ച പാര്‍മെന്ററി കാര്യവകുപ്പിന്റെ ചുമതലയും അദ്ദേഹത്തിന് തന്നെയാണ്. ജയ്പാല്‍ റെഡ്ഢിക്ക് ഇപ്പോഴുള്ള സാംസ്കാരിക വകുപ്പിന് പുറമെ നഗരവികസനവകുപ്പിന്റെ ചുമതലയും നല്‍കിയിട്ടുണ്ട്.

പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ചുമതലയിലായിരുന്ന ജലവിഭവവകുപ്പിന്റെ ചുമതല ഖനവ്യവസായ മന്ത്രിയായ സന്തോഷ് മോഹന്‍ദേബിന് നല്‍കിയിട്ടുണ്ട്.

വിദേശഇന്ത്യക്കാരുടേയും സ്പോര്‍ട്സ്, യുവജനകാര്യ വകുപ്പിന്റേയും ചുമതല സ്റാറ്റിസ്റിക്സ് വകുപ്പ്മന്ത്രിയായ ഓസ്കര്‍ ഫെര്‍ണാണ്ടസിന് നല്‍കി.ദേബും ഓസ്കറും സ്വതന്ത്രചുമതലയുള്ള മന്ത്രിമാരായിരിക്കും.

വോള്‍ക്കര്‍ വിവാദത്തെ തുടര്‍ന്ന് നട്വര്‍ സിംഗില്‍ നിന്നും ഒഴിവാക്കിയ വിദേശകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കു തന്നെയാണ്. ആരോപണങ്ങളെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജി വച്ച ഷിബു സോറന്‍ കൈകാര്യം ചെയ്തിരുന്ന കല്‍ക്കരി വകുപ്പും പ്രധാനമന്ത്രി തന്നെയായിരിക്കും കൈകാര്യം ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+