വിമാനക്കമ്പനികളുടെ 20 ശതമാനം ഓഹരി മാത്രം വില്‍ക്കും: പ്രഫുല്‍ പട്ടേല്‍
ദില്ലി: പൊതുമേഖലാ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയുടേയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റേയും 20 ശതമാനത്തിലേറെ ഓഹരികള്‍ വില്‍ക്കില്ലെന്ന് കേന്ദ്രവ്യോമയാന വകുപ്പുമന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ദില്ലിയില്‍ എക്കണോമിക് എഡിറ്റേഴ്സ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എയര്‍ ഇന്ത്യയുടേയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റേയും 20 ശതമാനം വരെ ഓഹരികള്‍ മാത്രമേ വിറ്റഴിക്കുകയുള്ളൂ. ഈ രണ്ടു കമ്പനികളേയും പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തും.
2006 ആദ്യത്തോടെ ഇവയുടെ ഓഹരികള്‍ വില്‍പനക്കെത്തും. ഇതിലെ ജോലിക്കാര്‍ക്കും ഓഹരികള്‍ വാങ്ങാനുള്ള സൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications