കാഞ്ചി: അപ്പുവിന്റെ ജാമ്യഹര്‍ജിയിലെ വാദം നവംബര്‍ 28ലേക്ക് മാറ്റി
ചെന്നൈ: ശങ്കരരാമന്‍ വധക്കേസില്‍ ഉള്‍പ്പെട്ട അപ്പുവിന്റെ ജാമ്യാപേക്ഷയിലുള്ള വാദം മദ്രാസ് ഹൈക്കോടതി നവംബര്‍ 28ലേക്ക് മാറ്റി.
കേസ് നവംബര്‍ 18 വെള്ളിയാഴ്ച കോടതിയുടെ പരിഗണനക്കു വന്നപ്പോള്‍ സര്‍ക്കാര്‍ വക്കീല്‍ എം.എസ് കന്തസ്വാമി കേസിന്റെ വാദം 10 ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ജസ്റിസ് സര്‍ദാര്‍ സാക്രിയ ഹുസൈന്‍ കേസ് 28ലേക്ക് മാറ്റിയത്.
തനിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും അതിന് ഇടയ്ക്കിടെ മെഡിക്കല്‍ പരിശോധന വേണമെന്നും അപ്പു ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. ജയിലിലായതു കൊണ്ട് മെഡിക്കല്‍ പരിശോധന സാധ്യമാകുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രവുമല്ലാ, വയസായ തന്റെ അമ്മയുടെ സ്ഥിതി കൂടി കണക്കിലെടുത്ത് തനിക്ക് ജാമ്യമനുവദിക്കമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications