ജമ്മുവില്‍ മൂന്ന് ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകര്‍ പിടിയില്‍
ജമ്മു: ജമ്മു കശ്മീരിലെ ദോഡ ജില്ലയില്‍ നിന്നും ഒരു പാകിസ്ഥാന്‍കാരനടക്കം മൂന്ന് ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകര്‍ അറസ്റിലായി. സൈനികരും സിആര്‍പിഎഫ് ജവാന്മാരും പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്.
ഒരു ടാറ്റാ സുമോ വാനില്‍ കുപ്വാരയില്‍ നിന്നും ദോഡയിലേക്ക് പോകുന്ന വഴിയാണ് ഇവര്‍ പിടിയിലായത്. ഇവരില്‍ നിന്നും മൂന്ന് ഗ്രനേഡുകള്‍ കണ്ടെടുത്തിട്ടുണ്ട്. ലാഹോര്‍ സ്വദേശിയായ സമിയുല്ല, ദോഡ സ്വദേശികളായ ഖുര്‍ഷിദ് അഹമ്മദ്, അബ്ദുള്‍ ഗഫാര്‍ എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലിലാണ് ഇവര്‍ ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകരാണെന്ന് വ്യക്തമായത്.
അതിനിടെ ഉദംപൂരിലെ ചമ്പ ബുധാനില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ രണ്ട് ഗ്രനേഡുകള്‍ കണ്ടെടുത്തു.












Click it and Unblock the Notifications