കോടതിയില്‍ ഹാജരാകാനാവശ്യപ്പെട്ട് മോണിക്കക്ക് വാറന്റ്
ഭോപ്പാല്‍: വ്യാജപാസ്പോര്‍ട്ട് കേസില്‍ ഹാജരാകാനാവശ്യപ്പെട്ട് മധ്യപ്രദേശിലെ ഒരു കോടതി അബുസലീമിന്റെ കാമുകി മോണിക്ക ബേദിക്ക് വാറന്റ് പുറപ്പെടുവിച്ചു. നവംബര്‍ 26ന് മോണിക്കയോട് കോടതി മുന്‍പാകെ ഹാജരാകാനാവശ്യപ്പെട്ടാണ് വാറന്റ്.
ഇതേത്തുടര്‍ന്ന് മധ്യപ്രദേശിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ഹൈദരാബാദിലേക്കു പുറപ്പെട്ടിട്ടുണ്ട്.
2001ല്‍ മോണിക്ക ഭോപ്പാലില്‍ നിന്നും വ്യാജപാസ്പോര്‍ട്ട് എടുത്തുവെന്നതാണ് കേസ്. പാസ്പോര്‍ട്ട് എടുക്കാന്‍ മോണിക്കയെ സഹായിച്ചുവെന്നതാണ് അബു സലീമിനെതിരെയുള്ള കുറ്റം. ഈ കേസില്‍ 2002ല്‍ അബുസലീമിനും മോണിക്കക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കോടതി അറസ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ വാറന്റ് ഇക്കഴിഞ്ഞ നവംബര്‍ 14ന് കോടതി പുതുക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications