ആര്‍എസ്എസ് നേതാവ് സുദര്‍ശന്‍ അദ്വാനിയെ കണ്ടു
ദില്ലി: ആര്‍എസ്എസ് നേതാവ് കെ.എസ് സുദര്‍ശന്‍ നവംബര്‍ 18 വെള്ളിയാഴ്ച ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചര്‍ച്ചകളുടെ ഭാഗമായാണ് സുദര്‍ശന്‍ അദ്വാനിയെ കണ്ടതെന്ന് കരുതുന്നു.
ബിജെപിയുടെ പ്രവര്‍ത്തനങ്ങളില്‍ ആര്‍എസ്എസിനുള്ള പങ്കിനെപ്പറ്റിയും ഇരുനേതാക്കളും ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു.
ചെന്നൈയില്‍ വച്ച് നടന്ന പാര്‍ട്ടി സമ്മേളത്തില്‍ ബിജെപിയുടെ ആഭ്യന്തരകാര്യങ്ങളില്‍ കൈകടത്തുന്നത് ആര്‍എസ്എസ് അവസാനിപ്പിക്കണമെന്ന് അദ്വാനി ആവശ്യപ്പെട്ടിരുന്നു. ഡിസംബറില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തിന് ശേഷം താന്‍ അധ്യക്ഷപദവി ഒഴിയുമെന്നും അദ്വാനി അന്ന് പ്രസ്താവിച്ചിരുന്നു.
ആര്‍എസ്എസിനെക്കുറിച്ചുള്ള അദ്വാനിയുടെ പ്രസ്താവനയെക്കുറിച്ച് പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്ന് ആര്‍എസ്എസ് പിന്നീട് അറിയിച്ചിരുന്നു.












Click it and Unblock the Notifications