ആന്റണിക്കെതിരെ എല്‍ഡിഎഫുകാര്‍ പരാതി നല്‍കി
തിരുവനന്തപുരം: പോളിംഗ് ബൂത്തിന് വെളിയില്‍ വാര്‍ത്താസമ്മേളനം നടത്തി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിക്കെതിരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ജില്ലാകളക്ടര്‍ക്ക് പരാതി നല്‍കി. ജഗതി സ്കൂളില്‍ വോട്ടു രേഖപ്പെടുത്തിയ ശേഷം ആന്റണി വാര്‍ത്താലേഖകരോട് സംസാരിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയത്.
നേരത്തെ വോട്ടു ചെയ്യാനെത്തിയ ആന്റണിയോടൊപ്പം ഏതാനും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോളിംഗ് ബൂത്തിലേക്ക് കടക്കാന്‍ ശ്രമിച്ചതില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇതെത്തുടര്‍ന്ന് പൊലീസെത്തി പ്രവര്‍ത്തകരെ സ്കൂളിന് പുറത്താക്കി. തുടര്‍ന്ന് സ്കൂളിനു പുറത്ത് റോഡരികില്‍ നിന്നാണ് ആന്റണി സംസാരിച്ചത്.
ആന്റണി മടങ്ങിയതിന് ശേഷം പോളിംഗ് ബൂത്തിന് മുന്നില്‍ പ്രതിഷേധവുമായെത്തിയ ഇടതുപ്രവര്‍ത്തകരെ മ്യൂസിയം സിഐ പിടിച്ചുതള്ളിയത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് സിഐ പോയതോടെ പ്രശ്നങ്ങള്‍ അവസാനിച്ചു.












Click it and Unblock the Notifications