ജനവികാരം യുഡിഎഫിന് അനുകൂലം: ആന്റണി
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ജനവികാരം യുഡിഎഫിന് അനുകൂലമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. ജഗതി സ്കൂളില്‍ വോട്ടു രേഖപ്പെടുത്താനെത്തിയ അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും അജന്‍ഡ ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസിനോടുള്ള വിഷമമെല്ലാം മറന്ന് ജനങ്ങള്‍ ഇത്തവണ ഞങ്ങളെ രക്ഷിക്കും. തിരുവനന്തപുരത്ത് യുഡിഎഫിന് അനുകൂലമായ തരംഗം വ്യക്തമാണ്. ഒരാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തിയപ്പോള്‍ ആവേശത്തോടെയാണ് ജനങ്ങള്‍ എത്തിയത്. യുഡിഎഫ് തിരുത്തലുകളും ശൈലിമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളുകയും ചെയ്തു. അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരിക്കും തിരഞ്ഞൈടുപ്പ്.
കേന്ദ്രത്തിലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ ശക്തിപ്പെടുത്തേണ്ട ആവശ്യകതയും തിരുവനന്തപുരത്തുകാര്‍ക്കറിയാം. കോണ്‍ഗ്രസിന്റെ ലക്ഷ്യം മന്‍മോഹന്‍ സിംഗിനെയും സോണിയയെയും ശക്തിപ്പെടുത്തലാണ്. എന്നാല്‍ കേന്ദ്രഭരണത്തെ ദുര്‍ബലപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ വ്യത്യസ്തമായ സാഹചര്യമാണ് ഇന്നുളളത്. ഈ തിരഞ്ഞെടുപ്പില്‍ ശിവകുമാര്‍ വിജയിക്കും. ഇത് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫിനെ സജ്ജമാക്കാന്‍ സഹായിക്കുമെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications