മുക്കുവ സംഘടന കോഴിക്കോട് കണ്‍വെന്‍ഷന്‍ നടത്തും
കോഴിക്കോട്: ലോകമത്സ്യബന്ധനപ്രവര്‍ത്തക ദിനമായ നവംബര്‍ 21ന് ഇവിടെയുളള മുക്കുവരുടെ സംഘടനയായ മലബാര്‍ കോസ്റല്‍ ഇന്‍സ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിംഗ് റിസര്‍ച്ച് ആന്റ് ആക്ഷന്‍ ഫോറം കോഴിക്കോട് കണ്‍വെന്‍ഷന്‍ നടത്തും. മുക്കുവ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചാണ് കണ്‍വെന്‍ഷന്‍. ഫോറം വൈസ് പ്രസിന്റ് എസ്.മൊയ്തീന്‍ കോയ, ഡയറക്ടര്‍ ബേബി ജോണ്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
സുനാമി ദുരന്തത്തിന് ശേഷം മുക്കുവകുടുംബങ്ങള്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ദുരന്തത്തില്‍ പെട്ടവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ഒന്നും ചെയ്തിട്ടില്ല. നിരവധി വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നല്‍കിയെങ്കിലും ഇതൊന്നു പാലിച്ചിട്ടില്ല.
സുനാമി ദുരന്തബാധിതര്‍ക്കായി കേന്ദ്രം 100 കോടിയും ലോകബാങ്ക് 40 കോടിയും അനുവദിച്ചെങ്കിലും അതൊന്നും വേണ്ടി രീതിയില്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ചിട്ടില്ല.
ഇതെക്കുറിച്ച് ചര്‍ച്ച ചെയ്യാനും സര്‍ക്കാരിനോട് ആവശ്യമായ സഹായം നല്‍കാനാവശ്യപ്പെടാനും വേണ്ടിയാണ് കണ്‍വെന്‍ഷന്‍ നടത്തുന്നതെന്ന് ഫോറം നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications