മതഭാഷാ ന്യൂനപക്ഷകമ്മീഷന്‍ ചര്‍ച്ച നടത്തി
തിരുവനന്തപുരം: മതഭാഷാ ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ തിരുവനന്തപുരത്ത് വിവിധ സംഘടനാപ്രതിനിധികളുമായ ചര്‍ച്ച നടത്തി.
സാമൂഹ്യപ്രവര്‍ത്തകര്‍, വനിതാസംഘടനകള്‍, വിദ്യാഭ്യാസ നിയമ വിദഗ്ധര്‍ തുടങ്ങിയവയില്‍ പെട്ട 81 ആളുകളുമായാണ് കമ്മീഷന്‍ ചര്‍ച്ച നടത്തിയത്.
ഭാഷാ, മത ന്യൂനവിഭാഗത്തില്‍ പെടുന്ന താഴ്ന്ന തട്ടിലുള്ള വിഭാഗങ്ങളെ കണ്ടെത്തി അവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസുകളില്‍ സംവരണം നല്‍കാന്‍ കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ ചെയ്യും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മറ്റു മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരുമായി കമ്മീഷന്‍ നവംബര്‍ 19 ശനിയാഴ്ച ചര്‍ച്ച നടത്തും.
മൊഹീന്ദര്‍ സിംഗ്, അനില്‍ വില്‍സണ്‍, ആഷാ ദാസ് എന്നിവരാണ് മതഭാഷാന്യൂനപക്ഷകമ്മീഷന്‍ അംഗങ്ങള്‍.












Click it and Unblock the Notifications