പാലക്കാട് പ്രശ്നപരിഹാരത്തിന് മന്ത്രിസഭ ഉപസമിതി
കൊച്ചി: പാലക്കാട് നഗരസഭയിലെ പ്രശ്നം പരിഹരിക്കുവാന്‍ രാഷ്ട്രീയകക്ഷികളുമായ ചര്‍ച്ച നടത്താന്‍ മന്ത്രസഭാ ഉപസമിതിയുണ്ടാക്കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പാലക്കാട് നഗരസഭയിലെ ചെയര്‍മാന്‍ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതാണ്. എന്നാല്‍ എല്‍ഡിഎഫ്, യുഡിഎഫ് പാര്‍ട്ടികള്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുളള മത്സരത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ബിജെപിക്ക് പട്ടികവിഭാഗത്തില്‍ പെട്ട സ്ഥാനാര്‍ത്ഥിയില്ലാതാവുകയും ചെയ്ത സാഹചര്യത്തില്‍ നഗരസഭാ ഭരണം അവതാളത്തിലായിരിക്കുകയാണ്.
ബിജെപി സ്ഥാനാര്‍ത്ഥി വൈസ്ചെയര്‍മാനായി ഇവിടെ സത്യപ്രതിജ്ഞ ചെയ്തെങ്കിലും ചെയര്‍മാന്റെ കീഴിലല്ലാ സത്യപ്രതിജ്ഞ ചെയ്തതെന്ന കാരണത്താല്‍ ഇദ്ദേഹത്തിന് തല്‍സ്ഥാനത്ത് തുടരാനാകില്ലെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications