തിരുവനന്തപുരത്ത് 60 ശതമാനം പോളിംഗ്
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് വൈകീട്ട് അഞ്ച് മണിയോടെ അവസാനിച്ചു. 60 ശതമാനം പേര്‍ വോട്ട് ചെയ്തതായാണ് ആദ്യ കണക്ക്. കൃത്യമായ ഔദ്യോഗിക കണക്ക് കിട്ടാന്‍ വൈകും.
വൈകീട്ട് നാല് മണിയ്ക്ക് തന്നെ 59 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. രാവിലെ ഏഴ് മണിയ്ക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. തിരുവനന്തപുരം നഗരത്തില്‍ പൊതുവേ പോളിംഗ് കുറവായിരുന്നു. തിരുവനന്തപുരം വെസ്റിലാണ് ഏറ്റവും കുറച്ച് പേര്‍ വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ ആദ്യ കണക്ക് അനുസരിച്ച് 52 ശതമാനം പോളിംഗ് മാത്രമേ നടന്നുള്ളു. എന്നാല്‍ കോവളത്ത് 61 ശതമാനവും പാറശാലയില്‍ 56 ശതമാനവും പേര്‍ വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരം ഈസ്റില്‍ 55 ശതമാനവും നോര്‍ത്തില്‍ 54 ശതമാനവും പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ഈ കണക്കുകള്‍ അനുസരിച്ച് ഗ്രാമീണ മേഖലയില്‍ മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയതായാണ് ആദ്യകണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.
നവംബര്‍ 22 ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
വോട്ടെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നു
സമയം 4.50 പി.എം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാന ഘട്ടത്തിലെത്തിയപ്പോള്‍ ഇതുവരെ 53.82 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. നേരത്തെ പോളിംഗ് ശതമാനം കുറവായിരുന്ന കോവളത്താണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടെ 60 ശതമാനം തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.തിരുവനന്തപുരം വെസ്റിലാണ് ഏറ്റവും കുറവ് വോട്ടു രേഖപ്പെടുത്തിയത്. ഇവിടെ 49.08 ശതമാനം മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്.
ഉപതിരഞ്ഞെടുപ്പില്‍ 41 ശതമാനം പോളിംഗ്
സമയം 2.30 പി.എം
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉച്ചക്ക് 2.30 വരെ 41 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് നടക്കുന്നത്. സാമാന്യം നല്ല രീതിയില്‍ പോളിംഗ് നടക്കുന്നുണ്ടെങ്കിലും വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര കാണാനില്ല.
ഉച്ചവരെ 34.2 ശതമാനം പോളിംഗ്
സമയം 1.10 പി.എം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ഉച്ചക്ക് വരെ 34.2 ശതമാനം പോളിംഗ് രേഖപ്പെടുത്തി. എല്‍ഡിഎഫിന് മുന്‍തൂക്കമുള്ള നേമത്താണ് ഏറ്റവും കൂടുതല്‍ വോട്ടിംഗ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇവിടെ 40 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. നേരത്തെ ഏറ്റവും കൂടുതല്‍ വോട്ടിംഗ് നടന്ന നെയ്യാറ്റിന്‍കരയില്‍ ഉച്ചവരെ 37 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കോവളത്താണ് കുറവ് വോട്ടു രേഖപ്പെടുത്തിയിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ്: 17.74 ശതമാനം പോളിംഗ്
സമയം 12.10 എ.എം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ഉച്ചക്ക് 12 മണിവരെ 17.74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. നെയ്യാറ്റിന്‍കരയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം; 21.03. തിരുവനന്തപുരം നോര്‍ത്തിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനം രേഖപ്പെടുത്തിയത്. ഇവിടെ 11.98 ശതമാനം പേര്‍ മാത്രമാണ് ഇതുവരെ വോട്ടവകാശം വിനിയോഗിച്ചത്.
ഉപതിരഞ്ഞെടുപ്പില്‍ 11 ശതമാനം പോളിംഗ്
സമയം 10. 47 എ.എം
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ആരംഭിച്ച് ആദ്യമൂന്നുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 11 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മന്ദഗതിക്കാരംഭിച്ച വോട്ടെടുപ്പ് ക്രമേണ സജീവമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു
സമയം 10.എ.എം
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ചു. 1,055 വോട്ടെടുപ്പ് കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി തിരുവനന്തപുരം ജഗതി സ്കൂളില്‍ വോട്ടു രേഖപ്പെടുത്തി. ഭാര്യ എലിസബത്തിനും മകന്‍ അജിത്തിനും ഒപ്പമാണ് ആന്റണി വോട്ട് രേഖപ്പെടുത്താനെത്തിയത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ് ശിവകുമാര്‍ വോട്ടുചെയ്യാനെത്തിയ ധനുവച്ചപുരം ബോയ്സ് സ്കൂളിലെ ബൂത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ക്യൂവില്‍ നില്‍ക്കാതെ ശിവകുമാറിനേയും ഭാര്യയേയും വോട്ടു ചെയ്യാന്‍ അനുവദിക്കില്ലെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞതാണ് പ്രശ്നത്തിനിടയാക്കിയത്.
നെയ്യാററിന്‍കര, പാറശാല എന്നിവിടങ്ങളിലെ ബൂത്തുകളിലും എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി കനത്ത സുരക്ഷാസന്നാഹങ്ങളാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications