Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഗിംങ്ങ് പീഡനം: പ്രിന്‍സിപ്പാളിന് സസ്പെന്‍ഷന്‍

കോട്ടയം: റാഗിംങ്ങിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് എസ്എംഇ നഴ്സിംഗ് കോളജ് പ്രിന്‍സിപ്പാള്‍ കെ.എം മറിയത്തെ എംജി സര്‍വ്വകലാശാല സസ്പെന്റ് ചെയ്തു. സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ. എം.ആര്‍ ഉണ്ണി ഇതുസംബന്ധിച്ച് നവംബര്‍ 17 വ്യാഴാഴ്ച ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം പീഡനക്കേസിലുള്‍പ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയെക്കൂടി പൊലീസ് അറസ്റ് ചെയ്തു. കൊല്ലം ഈസ്റ് കല്ലട പുത്തന്‍വീട്ടില്‍ ആഷ്ലി വര്‍ഗീസിനെയാണ് അറസ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി ഇയാള്‍ വക്കീലിനൊപ്പം പൊലീസിനു മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ഇയാളെ പീഡനത്തിനിരയായ പെണ്‍കുട്ടി തിരിച്ചിറിഞ്ഞിട്ടുണ്ട്. പൂയപ്പള്ളിയിലെ ബന്ധുവീട്ടില്‍ ഒളിച്ചുതാമസിക്കുകയായിരുന്ന ആഷ്ലി കേസിലെ മുഖ്യപ്രതി രഞ്ജിത്തിന്റെ അടുത്ത സുഹൃത്താണ്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് രഞ്ജിത്തിന്റെ ബന്ധുക്കളായ രണ്ടുപേരെക്കൂടി അറസ്റ് ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവരെപ്പറ്റിയുളള വിശദാംശങ്ങള്‍ അറിഞ്ഞിട്ടില്ല. ഒളിവില്‍ കഴിയുന്ന രഞ്ജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അതേസമയം കേസിന്റെ അന്വേഷണച്ചുമതല കോട്ടയം എസ്പി ശ്രീജിത്തില്‍ നിന്നും മാറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അന്വേഷണസംഘത്തില്‍ ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പി.ബി വിജയനെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ മേല്‍നോട്ടമാണ് മധ്യമേഖലാ ഡിഐജി പത്മകുമാറിനെ ഏല്‍പ്പിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+