മുന്നണികള്‍ തിരഞ്ഞെടുപ്പ് വ്യവസ്ഥകള്‍ ലംഘിച്ചു: രാജഗോപാല്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇടത്-വലത് മുന്നണികള്‍ ലംഘിച്ചതായി ബിജെപി നേതാവ് ഒ.രാജഗോപാല്‍ പറഞ്ഞു. തൈക്കാട് മോഡല്‍ എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രചരണത്തിനും മറ്റുമായി ഇത്രയധികം പണമൊഴുക്കിയ മറ്റൊരു തിരഞ്ഞെടുപ്പും കണ്ടിട്ടില്ല. എല്ലായിടത്തും പണത്തിന്റെ ധൂര്‍ത്താണ്. ഇതില്‍ ശക്തിയായി പ്രതിഷേധിക്കുന്നു. ഉപതിരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനെ അനുകൂലിക്കുന്ന രണ്ട് സ്ഥാനാര്‍ത്ഥികളും എതിര്‍ക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയും തമ്മിലാണ് മത്സരമെന്നും രാജഗോപാല്‍ പറഞ്ഞു.












Click it and Unblock the Notifications