മുന്‍മന്ത്രി രഘുചന്ദ്രബാലിനെതിരെ വിജിലന്‍സ് കേസ്
കോഴിക്കോട്: കരുണാകരന്‍ മന്ത്രിസഭയില്‍ എക്സൈസ് വകുപ്പുമന്ത്രിയായിരുന്ന രഘുചന്ദ്രബാലിനെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോഴിക്കോട് വിജിലന്‍സ് കോടതി വ്യക്തമാക്കി. ഈ കേസിലെ കുറ്റപത്രം കോടതി നവംബര്‍ 18 വെള്ളിയാഴ്ച വായിച്ചു.
മന്ത്രിയായിരുന്നപ്പോള്‍ തസ്തിക ഇല്ലാതെ എക്സൈസ് ഗാര്‍ഡുമാരെ രഘുചന്ദ്രബാല്‍ നിയമിച്ചെന്നാണ് ആരോപണം. രഘുചന്ദ്രബാലിനെ കൂടാതെ എക്സൈസ് വകുപ്പ് മുന്‍ സെക്രട്ടറി ജെ.കെ.ബാലനും ഈ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
1992ല്‍ കണ്ണൂരില്‍ 151 എക്സൈസ് ഗാര്‍ഡുമാരെ ചട്ടം ലംഘിച്ച് സ്ഥലം മാറ്റി മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും താല്‍പ്പര്യമുള്ളവരെ നിയമിച്ചെന്നാണ് കേസ്. ലക്ഷക്കണക്കിന് രൂപയുടെ അഴിമതിയാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്.
കെ.കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന രഘുചന്ദ്രബാല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളില്‍ ഒരാളായിരുന്നു.












Click it and Unblock the Notifications