കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് വിജയിക്കും: ശിവകുമാര്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം ലോകസഭ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പരാജയപ്പെടുമെന്ന് ഉറപ്പായതിനാലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ബൂത്തുകളില്‍ അക്രമം നടത്തുന്നതെന്ന് ശിവകുമാര്‍ പറഞ്ഞു. തിരുവനന്തപുരം ധനുവച്ചപുരം ബോയ്സ് ഹൈസ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം ശ്രമം. ചെറിയ പ്രശ്നങ്ങള്‍ ഉയര്‍ത്തി സംഘര്‍ഷം ഉണ്ടാക്കാനുള്ള ഇടത് ശ്രമം ഇതിന്റെ സൂചനയാണെന്നും ശിവകുമാര്‍ പറഞ്ഞു.

രാവിലെ ഒമ്പത് മണിയോടെ ഭാര്യയുമൊത്ത് ധനുവച്ചപുരത്തെ ബൂത്തിലെത്തിയാണ് ശിവകുമാര്‍ വോട്ട് ചെയ്തത്. ക്യൂവില്‍ നിന്ന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉണ്ടാക്കിയത് ഇവിടെ സംഘര്‍ഷം ഉണ്ടാക്കി. ഒടുവില്‍ ക്യൂവിലുണ്ടായിരുന്നവര്‍ പരാതിയില്ലെന്ന് അറിയിച്ചതോടെ അദ്ദേഹം വോട്ടുചെയ്യുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X