ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മഹീന്ദ രാജപക്സേ വിജയിച്ചു
കോളംബോ: ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ പ്രധാനമന്ത്രി മഹീന്ദ രാജപക്സേ വിജയിച്ചു. ആകെ വോട്ടിന്റെ 50.33 ശതമാനം നേടിയാണ് യുനൈറ്റഡ് പീപ്പിള്‍സ് ഫ്രീഡം അലയന്‍സിന്റെ സ്ഥാനാര്‍ഥിയായ മഹീന്ദ വിജയിച്ചത്.
രണ്ടുതവണ ശ്രീലങ്കന്‍ പ്രസിഡന്റായി ചന്ദ്രിക കുമാരതുംഗെയുടെ കാലാവധി അവസാനിക്കുന്നതു കൊണ്ടാണ് ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തിയത്. നവംബര്‍ 17 വ്യാഴാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്.
13 സ്ഥാനാര്‍ഥികള്‍ മത്സരിച്ച തിരഞ്ഞെടുപ്പില്‍ യ്രുനൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ റനില്‍ വിക്രമസിംഗെയായിരുന്നു രാജപക്സെയുടെ പ്രധാന എതിരാളി.












Click it and Unblock the Notifications