വോട്ടെടുപ്പ്: ബീഹാറില്‍ രണ്ടു പേര്‍ അറസ്റില്‍
പട്ന: ബീഹാറില്‍ വോട്ടെടുപ്പ് തടസപ്പെടുത്താനായി കരുതിവച്ചിരുന്ന ആയുധങ്ങളുമായി രണ്ടു പേരെ നവംബര്‍ 19 ശനിയാഴ്ച രാവിലെ പൊലീസ് അറസ്റ് ചെയ്തു.
പട്ന ജില്ലയിലെ ഒരു ഗ്രാമത്തിലെ രണ്ടു വീടുകളില്‍ പാര മിലിട്ടറി സേനയും ബീഹാര്‍ പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഒരു ഇരട്ടക്കുഴല്‍ തോക്കും രണ്ടു നാടന്‍ പിസ്റളുകളും ഒരു 9 എംഎം പിസ്റളും 73 തിരകളും പൊലീസ് കണ്ടെടുത്തു.
അറസ്റിലായ ശങ്കര്‍സിംഗ്, ഗീതാംസിംഗ് എന്നിവര്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നും ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പ് തടസപ്പെടുത്താനായാണ് ഇവര്‍ ആയുധങ്ങള്‍ കരുതിവച്ചതെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications