ബീഹാറില്‍ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
പട്ന: ബീഹാറില്‍ നാലാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് നവംബര്‍ 19 ശനിയാഴ്ച രാവിലെ തുടങ്ങി. 41 മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. മൊത്തം 243 മണ്ഡലങ്ങളാണ് ബീഹാറിലുള്ളത്.
ബീഹാര്‍ എന്‍ഡിഎ കണ്‍വീനര്‍ നന്ദകിശോര്‍ യാദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശനിയാഴ്ച ജനവിധി തേടുന്നവരില്‍ പെടുന്നു. വോട്ടെടുപ്പ് നടക്കുന്ന 9876 പോളിംഗ് സ്റേഷനുകളില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒരു ലക്ഷത്തോളം കേന്ദ്ര പാര മിലിട്ടറി സൈനികരെയും പൊലീസിനെയും പോളിംഗ് ബൂത്തുകളില്‍ വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയുടെ ഹെലികോപ്റ്ററുകള്‍ വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ നിരീക്ഷണം നടത്തുന്നുണ്ട്.












Click it and Unblock the Notifications