പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് എംപി അറസ്റില്‍
ദില്ലി: പശ്ചിമബംഗാളിലെ ബ്രഹ്മാപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരിയെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ നിന്നും പൊലീസ് അറസ്റ് ചെയ്തു.
രണ്ടു കേസുകളിലായി ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു. കൊലപാതകം, കലാപമുണ്ടാക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ പശ്ചിമബംഗാള്‍ പൊലീസ് കേസെടുത്തിരുന്നത്. ബംഗാളില്‍ നിന്ന് പൊലീസ് സംഘമെത്തിയാണ് ഇയാളെ അറസ്റ് ചെയ്തത്.
ഇയാളെ റിമാന്റ് ചെയ്ത് ബംഗാളിലേക്ക് കൊണ്ടുപോവുന്നതിനായി കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications