കാസര്‍കോട് 30 ലക്ഷം രൂപയുടെ ബ്രൗണ്‍ ഷുഗര്‍ പിടികൂടി
കാസര്‍കോട്: 30 ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗര്‍ കാസര്‍കോട് റെയില്‍വെ സ്റേഷനില്‍ നിന്നും പിടികൂടി. ബ്രൗണ്‍ ഷുഗര്‍ കടത്തിയതിന് രണ്ടു പേരെ പൊലീസ് അറസ്റ് ചെയ്തു.
രാജസ്ഥാന്‍ സ്വദേശി ഇസ്മയില്‍ (30), കാസര്‍ഗോഡ് ബേക്കല്‍ പള്ളിക്കര സ്വദേശി മുഹമ്മദ് ഷഫീഖ് (37) എന്നിവരാണ് അറസ്റിലായത്. കുര്‍ള-തിരുവനന്തപുരം എക്സ്പ്രസില്‍ നിന്നു കാസര്‍കോട് റെയില്‍വെ സ്റേഷനിലിറങ്ങിയ ഇവരുടെ കൈയില്‍ നിന്നാണ് ബ്രൗണ്‍ഷുഗര്‍ പിടിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നെത്തിയ ആന്റണി നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥരാണ് ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തത്. 300 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചത്.
ബേക്കല്‍ പള്ളിക്കരയിലെ ഒരു ലീഗ് നേതാവാണ് ബ്രൗണ്‍ ഷുഗര്‍ കടത്തിന് പിന്നിലെന്ന് പൊലീസിന് സൂചന ലഭിച്ചതായി അറിയുന്നു. ഇദ്ദേഹത്തിന്റെ വീട്ടിലും ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. ഇദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്.












Click it and Unblock the Notifications