തിരുവനന്തപുരത്ത് 68.02 ശതമാനം പോളിംഗ്
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ അവസാന കണക്കനുസരിച്ച് 68.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് 68.78 ശതമാനം പോളിംഗാണ് ഉണ്ടായിരുന്നത്.
നെയ്യാറ്റിന്‍കരയില്‍ 72.04 ശതമാനാണ് പോളിംഗ്. നേമത്ത് 72 ശതമാനം പേര്‍ വോട്ട് ചെയ്യാനെത്തി. തിരുവനന്തപുരം ഈസ്റ്, വെസ്റ്, നോര്‍ത്ത് എന്നിവിടങ്ങളില്‍ യഥാക്രമം 61,61,65 എന്നിങ്ങനെയാണ് പോളിംഗ്. കോവളത്ത് 63.18 ശതമാനം പേരും വോട്ട് ചെയ്യാനെത്തി. പാറശ്ശാലയില്‍ 70ഉം നെയ്യാറ്റിന്‍കരയില്‍ 70ഉം വീതമാണ് പോളിങ്ങ് ശതമാനം.
11,14,280 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 1055 പോളിങ്ങ് ബൂത്തിലാണ് വോട്ടെടുപ്പ് നടന്നത്. 22നാണ് വോട്ടെണ്ണല്‍. അന്ന് ഉച്ചയോടെ ഫലം അറിയാം.












Click it and Unblock the Notifications