കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാഗിങ് കേസില്‍ ഒന്നാം പ്രതി രഞ്ജിത് കീഴടങ്ങി

  • By Staff
Google Oneindia Malayalam News

കോട്ടയം: സ്കൂള്‍ ഒഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ റാഗിങിന്റെ പേരില്‍ ലൈംഗികമായി പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി രഞ്ജിത് പൊലീസിന് കീഴടങ്ങി.

കോട്ടയം എസ്പി ശ്രീജ-ിത്തിന്റെ മുന്നിലാണ് രഞ്ജിത് കീഴടങ്ങിയത്. സ്കൂള്‍ ഒഫ് മെഡിക്കല്‍ എജ്യുക്കേഷനിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് രഞ്ജിത്. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ഈസ്റ് സര്‍ക്കിള്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. പ്രതിയെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നു പേരെ പൊലീസ് അറസ്റ് ചെയ്തിരുന്നു. നഴ്സിംഗ് വിദ്യാര്‍ഥികളായ ഷെറിന്‍, ആഷ്ലി വര്‍ഗീസ്, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പല്‍ മറിയം എന്നിവരാണ് അറസ്റിലായത്. ഷെറിന്‍ ഇപ്പോള്‍ റിമാന്റിലാണ്.

അതിനിടെ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും താന്‍ കള്ളം പറയുകയാണെന്നും ആരോപിച്ച് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തിയ സീനിയര്‍ വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ മുമ്പ് തന്നെ റാഗ് ചെയ്തിട്ടുണ്ടെന്ന് പീഡനത്തിനിരയായ പെണ്‍കുട്ടി വെളിപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X