Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഗിങ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് വി.എസ്

കൊച്ചി: സ്വാശ്രയ പ്രഫഷണല്‍ കോളജുകളിലെ റാഗിങിനെ പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

റാഗിങിനെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് സ്വാശ്രയ കോളജ് മാനേജ്മെന്റുകള്‍ കൈകൊള്ളുന്നത്. റാഗിങ് കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേകം കമ്മിഷനെ നിയമിക്കണം. അധ്യാപകരുടെയും മാനേജ്മെന്റിന്റെയും സഹായത്താലാണ് സ്വാശ്രയ കോളജുകളില്‍ റാഗിങ് നടത്തുന്നത്.

അധ്യാപകരും പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. ഇതിന് വഴങ്ങാത്ത പെണ്‍കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് കുറയ്ക്കുന്ന രീതിയും സ്വാശ്രയ കോളജുകളിലുണ്ട്. സര്‍ക്കാര്‍ നിയമിക്കുന്ന കമ്മിഷന്‍ ഇതേപ്പറ്റിയെല്ലാം സമഗ്രമായി അന്വേഷിക്കണം. ശരിയായ ദിശയില്‍ അന്വേഷണം നടന്നാല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരും. ഇത്തരങ്ങള്‍ പീഡനങ്ങള്‍ പലതും പുറത്തുവരാത്തത് ബന്ധപ്പെട്ട സ്ഥാപനങ്ങളിലുള്ളവരുടെ ഒത്താശയോടെയാണ്.

കോട്ടയം സ്കൂള്‍ ഒഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് എല്ലാവിധ സംരക്ഷണവും നല്‍കണം. റാഗിംഗ് നടത്തിയവരെപ്പോലെ കോളജ് പ്രിന്‍സിപ്പലും അധ്യാപകരും കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും സംഭവത്തില്‍ കുറ്റക്കാരാണ്.

പെണ്‍കുട്ടിയെ ഭ്രാന്തിയാക്കി ചിത്രീകരിച്ച് കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമം നടന്നത്. ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് കൃത്യമായി നല്‍കാത്തത് ഇതിന് തെളിവാണ്. കോട്ടയം എസ്പി എസ്. ശ്രീജിത്തിന്റെ ശരിയായ ദിശയിലുള്ള അന്വേഷണമാണ് സംഭവം പുറത്തു കൊണ്ടു വന്നത്. കിളിരൂരിലെ പെണ്‍കുട്ടിക്കുണ്ടായ അനുഭവം പോലെ പെണ്‍കുട്ടിയെ ഭ്രാന്തിയാക്കി സാക്ഷിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്- അച്യുതാനന്ദന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+