ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം: 15 മരണം
ബാഗ്ദാദ്: തെക്കന്‍ ബാഗ്ദാദിലെ ഒരു മാര്‍ക്കറ്റിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 21 പേര്‍ക്ക് പരിക്കേറ്റു.
നവംബര്‍ 19 ശനിയാഴ്ച രാവിലെ ഒട്ടേറെയാളുകള്‍ ഷോപ്പിംഗ് നടത്തുന്നതിനിടയാണ് മാര്‍ക്കറ്റില്‍ സ്ഫോടനമുണ്ടായത്. മരിച്ചവരില്‍ അഞ്ചു സ്ത്രീകളും ഉള്‍പ്പെടുന്നു.
വെള്ളിയാഴ്ച ഇറാഖിലെ ഷിയാ പള്ളികളിലുണ്ടായ ചാവേറാക്രമണത്തില്‍ 76 പേര്‍ മരിച്ചിരുന്നു. നാല് സ്ഥലങ്ങളിലുണ്ടായ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications