കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുശ്ബുവിനെതിരായ പ്രതിഷേധത്തോട് യോജിപ്പില്ലെന്ന് ചിദംബരം

  • By Staff
Google Oneindia Malayalam News

ശിവഗംഗ: സ്ത്രീകളുടെ വിവാഹപൂര്‍വ ലൈംഗികതയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നടി ഖുശ്ബുവിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോട് യോജിപ്പില്ലെന്ന് കേന്ദ്രമന്ത്രി പി.ചിദംബരം.

താന്‍ ഖുശ്ബുവിന്റെ അഭിപ്രായങ്ങളോട് കുറിച്ച് പ്രതികരിക്കുന്നില്ല. എന്നാല്‍ ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യ്രമുണ്ട്. ഈ സ്വാതന്ത്യ്രം നിഷേധിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല- ശിവഗംഗയില്‍ ഖുശ്ബു വിവാദത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി ചിദംബരം പറഞ്ഞു.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെയുമായി ഒരു സഖ്യത്തിന് കോണ്‍ഗ്രസ് ഒരുക്കമല്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X