നവംബര്‍ 23ന് അബുസലിമിനെ ടാഡ കോടതിയില്‍ ഹാജരാക്കും
മുംബൈ: അധോലോക കുറ്റവാളി അബുസലിമിന്റെ റിമാന്റ് നീട്ടിക്കിട്ടുന്നതിനുള്ള സിബിഐയുടെ അപേക്ഷയില്‍ നവംബര്‍ 23ന് ടാഡ പ്രത്യേക കോടതി വാദം കേള്‍ക്കും.
നവംബര്‍ 23 വരെയാണ് സലിമിനെ സിബിഐ കസ്റഡിയില്‍ റിമാന്റ് ചെയ്തിരിക്കുന്നത്. നേരത്തെ സിബിഐ ചോദ്യം ചെയ്യുമ്പോള്‍ തന്റെ അഭിഭാഷകന്റെ സാന്നിധ്യം അനുവദിക്കണമെന്ന സലിമിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. അതേ സമയം സിബിഐ കസ്റഡിയില്‍ അബു സലിമിനെ സഹോദരന്‍ അബുലെസ്15 മിനുട്ട് കാണുന്നതിന് കോടതി അനുവദിച്ചിരുന്നു.
തന്നെ സിബിഐ ഭീഷണിപ്പെടുത്തുന്നതിനാല്‍ കേസില്‍ നിന്നും പിന്‍വാങ്ങുന്നതിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സലിമിന്റെ ഒരു അഭിഭാഷകന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജിയിന്മേല്‍ കോടതി സിബിഐയുടെ വിശദീകരണം തേടിയിട്ടുണ്ട്.












Click it and Unblock the Notifications