ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ച് നാല് മരണം
പത്തനംതിട്ട: ജില്ലയിലെ വാര്യാപുരത്ത് സ്വകാര്യ ബസും പൊലീസ് ജീപ്പും കീട്ടിയിടിട്ട് മൂന്ന് പൊലീസുകാരും ഒരു പ്രതിയും മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു.
പ്രതിയായ ശശിധരന്‍, പത്തനംതിട്ട പൊലീസ് സ്റേഷനിലെ പൊലീസുകാരായ സാംകുട്ടി, വിശ്വംഭരന്‍, ലത എന്നിവരാണ് മരിച്ചത്. നവംബര്‍ 20 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കാണ് സംഭവം.
കഴിഞ്ഞ ദിവസം കസ്റഡിയിലെടുത്ത പ്രതിയെ തിരുവല്ലയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications