ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണ കിട്ടിയില്ല: പത്മനാഭന്‍
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് ആര്‍എസ്എസിന്റെ പൂര്‍ണ പിന്തുണ കിട്ടിയില്ലെന്ന് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച സി.കെ.പത്മനാഭന്‍ പറഞ്ഞു. ആര്‍എസ്എസ് വോട്ടുകള്‍ യുഡിഎഫിനു മറിച്ചുവെന്ന ആരോപണം തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചില പ്രദേശങ്ങളില്‍ ആര്‍എസ്സുകാര്‍ തനിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയെങ്കിലും ചിലയിടങ്ങളില്‍ അതുണ്ടായില്ല. പ്രചാരണത്തിനിറങ്ങാത്തത് പ്രാദേശിക തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് താന്‍ മനസിലാക്കുന്നത്.
ആര്‍എസ്എസ് എങ്ങനെ പ്രവര്‍ത്തിക്കണമെന്നു പറയാന്‍ താന്‍ ആളല്ല. അവര്‍ക്കു അവരുടെതായ പ്രവര്‍ത്തനരീതിയുണ്ട്. അതിനെ കുറിച്ച് തനിക്ക് പരാതിയൊന്നുമില്ല.
പാര്‍ട്ടി ഏറെ നിര്‍ബന്ധിച്ചതു കൊണ്ടാണ് താന്‍ സ്ഥാനാര്‍ഥിയായത്. ബിജെപി സ്ഥാനാര്‍ഥിയെന്ന നിലയില്‍ നൂറു ശതമാനം ആത്മാര്‍ഥതയോടെ താന്‍ പ്രവര്‍ത്തിച്ചു. പ്രചാരണത്തില്‍ ഇരുമുന്നണികളോടും മത്സരിക്കാനായില്ലെന്നത് ശരിയാണെന്ന് പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications