ആര്‍എസ്എസ് വോട്ട് വാങ്ങിയത് കേന്ദ്രനേതൃത്വമറിഞ്ഞ്: മുരളി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണ് ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ വോട്ട് കോണ്‍ഗ്രസ് വാങ്ങിയതെന്ന് ഡിഐസി പ്രസിഡന്റ് കെ.മുരളീധരന്‍ ആരോപിച്ചു.
ബിജെപി സ്ഥാനാര്‍ഥി സി.കെ.പത്മനാഭന് അറവുമാടിന്റെ സ്ഥിതിയാണെന്ന് താന്‍ നേരത്തെ പറഞ്ഞത് പത്മനാഭന്‍ തന്നെ ഇന്നലെ തന്റെ പ്രസ്താവനയിലൂടെ ശരിവച്ചിരിക്കുകയാണെന്ന് മുരളി ചൂണ്ടിക്കാട്ടി. കോഴിക്കോട് കര്‍ഷ കോണ്‍ഗ്രസ് (ഇന്ദിര) സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളി.
തിരുവനന്തപുരത്ത് ജാതി പറഞ്ഞാണ് ഇത്തവണ കോണ്‍ഗ്രസ് വോട്ട് തേടിയത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ ജയിക്കാന്‍ ബിജെപിയെ സഹായിക്കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന് ബിജെപി വോട്ട് മറിച്ചുനല്‍കുകയായിരുന്നു.
തിരഞ്ഞെടുപ്പില്‍ അഞ്ച് കോടി രൂപയാണ് കോണ്‍ഗ്രസ് വിനിയോഗിച്ചതെന്നും മുരളി ആരോപിച്ചു.












Click it and Unblock the Notifications