റാഗിങ് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും
തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഇ.ടി.മുഹമ്മദ് ബഷീര്‍ അറിയിച്ചു.
1998ലെ റാഗിങ് നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനായി സംസ്ഥാനതലത്തിലും കോളജ് തലത്തിലും സമിതികള്‍ രൂപീകരിക്കും. സംസ്ഥാനതല സമിതിയുടെ ചെയര്‍മാന്‍ ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായിരിക്കും. കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും.
കോളജ് തലത്തിലുള്ള സമിതിയുടെ ചെയര്‍മാന്‍ അതാത് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ ആയിരിക്കും. പ്രിന്‍സിപ്പില്‍ നിയമിക്കുന്ന വകുപ്പുതലവന്‍ കണ്‍വീനറായ സമിതിയില്‍ ഒരു വനിതാ ഫാക്കല്‍റ്റി അംഗം, പിടിഎ പ്രതിനിധി, മാനേജ്മെന്റ് പ്രതിനിധി എന്നിവര്‍ അംഗങ്ങളായിരിക്കും.
വിദ്യാര്‍ഥികള്‍ക്ക് റാഗിങ് സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിന് ലഘുലേഖകള്‍ വിതരണം ചെയ്യും. റാഗിങ് സംബന്ധിച്ച പരാതി നല്‍കേണ്ടത് ഏത് ഉദ്യോഗസ്ഥനാണെന്ന വിവരവും മറ്റും ലഘുലേഖയിലുണ്ടാവും. റാഗിങിനെതിരെ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ കൈകൊണ്ടത്.












Click it and Unblock the Notifications