റാഗിങ്: ഒന്നാം പ്രതി രഞ്ജിത്തിനെ റിമാന്റ് ചെയ്തു
കോട്ടയം: സ്കൂള്‍ ഒഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയെ റാംഗിംഗിന്റെ പേരില്‍ ലൈംഗികമായി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി രഞ്ജിത് വര്‍ഗീസിനെ കോടതി ഡിസംബര്‍ 11 വരെ റിമാന്റ് ചെയ്തു.
ശനിയാഴ്ചയാണ് രഞ്ജിത്ത് കോട്ടയം പൊലീസ് സൂപ്രണ്ടിനു മുന്നില്‍ കീഴടങ്ങിയത്. ദിവസങ്ങളോളം വയനാട്ടിലും ബാംഗ്ലൂരിലുമായി ഒളിവില്‍ കഴിഞ്ഞതിനു ശേഷമാണ് ഇയാള്‍ കീഴടങ്ങിയത്. കോട്ടയം ഈസ്റ് പൊലീസ് സ്റേഷനിലെത്തിയ പീഡനവിധേയയായ പെണ്‍കുട്ടി രഞ്ജിത്തിനെ തിരിച്ചറിഞ്ഞിരുന്നു.
അതിനിടെ രഞ്ജിത താമസിച്ചിരുന്ന വീട് പൊലീസ് റെയ്ഡ് ചെയ്തു. ചില സുപ്രധാനമായ തെളിവുകള്‍ ഇവിടെ നിന്നു പൊലീസിനു ലഭിച്ചതായി അറിയുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയ ഒരു പെണ്‍കുട്ടിയുടെ ഐഡന്റിറ്റി കാര്‍ഡ് ഇവിടെ നിന്ന് പൊലീസിന് ലഭിച്ചു.












Click it and Unblock the Notifications