വോട്ട് മറിഞ്ഞിട്ടുണ്ടാകാം: രാജഗോപാല്‍
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ മറിഞ്ഞിട്ടുണ്ടാകാമെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ആര്‍എസ്എസ് വിട്ടുനിന്നത് ബിജെപിയോട് വിരോധമുള്ളതു മൂലമല്ലെന്നും രാജഗോപാല്‍ പറഞ്ഞു.
സ്വന്തം സംഘടനാ പ്രവര്‍ത്തനത്തിനു വേണ്ടിയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്നത്. കക്ഷിരാഷ്ട്രീയക്കാരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള ആര്‍എസ്എസിന്റെ തീരുമാനം അനുസരിച്ചായിരുന്നു ഇത്- രാജഗോപാല്‍ വ്യക്തമാക്കി.
എന്നാല്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാത്തത് ഗൗരവമായെടുക്കും. ഇതേ പറ്റി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കും. കോണ്‍ഗ്രസ്-ബിജെപി ബന്ധമുണ്ടന്ന ഇടതുമുന്നണിയുടെ കള്ളപ്രചാരണം കാരണം ബിജെപി വോട്ടുകള്‍ ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ടാകാമെന്നും രാജഗോപാല്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ പൂര്‍ണപിന്തുണ കിട്ടിയില്ലെന്ന ബിജെപി സ്ഥാനാര്‍ഥി സി.കെ.പത്മനാഭന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് തിരുവനന്തപുരം മണ്ഡലത്തിലെ മുന്‍സ്ഥാനാര്‍ഥി കൂടിയായ രാജഗോപാല്‍ ഇങ്ങനെ പറഞ്ഞത്.












Click it and Unblock the Notifications