രേഖ വോട്ടെണ്ണല്‍ കഴിഞ്ഞ് നല്‍കും: വെള്ളാപ്പള്ളി
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ.സി.വേണുഗോപാലിനെതിരെ താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ച രേഖകള്‍ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനു ശേഷം മുഖ്യമന്ത്രിക്കു നല്‍കുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ദേവസ്വം ബോര്‍ഡിന്റെ കാര്യത്തില്‍ അപക്വമായ തീരുമാനങ്ങള്‍ മന്ത്രി വേണുഗോപാല്‍ കൈകൊണ്ടതിനാലാണ് അദ്ദേഹത്തിനെതിരെ താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്.
തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ തവണ ഒ.രാജഗോപാലിന് കിട്ടിയ വോട്ടിന്റെ പകുതി പോലും ബിജെപി സ്ഥാനാര്‍ഥി സി.കെ.പത്മനാഭന് ഇത്തവണ കിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications