ആര്‍എസ്എസിനെ കുറ്റപ്പെടുത്തരുത്: സുരേന്ദ്രന്‍
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ സംഘടനാ ദൗര്‍ബല്യം കൊണ്ട് ബിജെപിയുടെ വോട്ട് കുറഞ്ഞുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ആര്‍എസ്സിനു മേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
വോട്ടെണ്ണലിനു മുമ്പ് വോട്ട് ചോര്‍ന്നുവെന്ന ആരോപണം ഉന്നയിക്കുന്നതു ശരിയല്ല. വോട്ടെണ്ണി ഫലം പുറത്തുവന്നതിനു ശേഷമാണ് വോട്ട് കുറഞ്ഞുവെങ്കില്‍ ബിജെപി അതിന്റെ കാരണം പരിശോധിക്കേണ്ടത്. വോട്ട് ചോര്‍ച്ചയുണ്ടെങ്കില്‍ പാര്‍ട്ടി തെറ്റ് തിരുത്തല്‍ നടപടി കൈകൊള്ളണം.
ബിജെപിയുടെ ചരിത്രത്തില്‍ ഇതുവരെയുണ്ടാവാത്ത തരത്തില്‍ തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ നിര്‍ജീവതയുണ്ടായിട്ടുണ്ട്. തിരഞ്ഞടുപ്പില്‍ പാര്‍ട്ടി സംവിധാനം കാര്യക്ഷമമായി ചലിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുകുന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications