പുലികളുമായി ചര്‍ച്ചക്കു തയ്യാര്‍: രാജപക്സെ
കൊളംബോ: തമിഴ് പുലികളുമായി തുറന്ന ചര്‍ച്ചക്കു തയ്യാറാണെന്ന് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് മഹിന്ദ രാജപക്സെ.
തിരഞ്ഞെടുപ്പിനു മുമ്പ് തമിഴ് പുലികള്‍ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ച രാജപക്സെ പുലിപ്രശ്നത്തില്‍ അയവേറിയ സമീപനമുണ്ടാവുമെന്ന സൂചന നല്‍കി. അതേ സമയം നോര്‍വെയുടെ മധ്യസ്ഥതയില്‍ നടക്കുന്ന സമാധാനശ്രമങ്ങള്‍ പുന:പരിശോധിക്കേണ്ടതുണ്ടെന്നും രാജപക്സെ പറഞ്ഞു. പുലികള്‍ ആവശ്യപ്പെടുന്ന ഫെഡറല്‍ രാജ്യ സംവിധാനം അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെടിനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ പുലികള്‍ അക്രമം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ പിന്‍വലിക്കേണ്ടിവരും.
സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ തയ്യാറാണെന്ന് പുലികള്‍ വ്യക്തമാക്കിയാലുടന്‍ ചര്‍ച്ച ആരംഭിക്കാന്‍ തയ്യാറാണ്. എല്‍ടിടിഎഇയ്ക്കു പുറമെ രാഷ്ട്രീയപാര്‍ട്ടികളുമായും ചര്‍ച്ച നടത്തും- രാജപക്സെ പറഞ്ഞു.












Click it and Unblock the Notifications