കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് സേനയെ വെട്ടിച്ച് ഒസാമ രക്ഷപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: തന്നെ പിടിക്കാനെത്തിയ പാകിസ്ഥാന്‍ സേനയെ വെട്ടിച്ച് അല്‍-കെയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഒരു ഗ്രാമത്തിലെ ഒളിസങ്കേതത്തില്‍ നിന്നും രക്ഷപ്പെട്ടതായി ലണ്ടനിലെ ന്യൂസ് ഓഫ് ദി വേള്‍ഡ് പത്രം റിപ്പോര്‍ട്ട് ചെയ്തു.

ബിന്‍ ലാദന്റെ ഒരു സഹായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് പാകിസ്ഥാനി സേന ലാദന്റെ ഒളിസങ്കേതത്തിലെത്തിയെങ്കിലും സൈനികര്‍ അവിടെയെത്തുന്നതിന് കഷ്ടിച്ച് അര മണിക്കൂര്‍ മുമ്പ് അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.

ഈ വര്‍ഷമാദ്യം നടന്ന ഓപ്പറേഷനെ കുറിച്ച് അമേരിക്കന്‍ ടിവി അഭിമുഖകാരന്‍ ദഫ്നെ ബാരകിനോട് പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറാഫാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാനി ലാദനെ പിടിക്കാന്‍ നീക്കം നടത്തിയതെന്ന് മുഷാറഫിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X