അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരനെ തട്ടിക്കൊണ്ടുപോയി
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനില്‍ റോഡ് നിര്‍മാണ പദ്ധതിക്കു വേണ്ടി ജോലി ചെയ്യുകയായിരുന്ന ഒരു ഇന്ത്യക്കാരനെയും മൂന്ന് അഫ്ഗാന്‍കാരെയും താലിബാന്‍ തട്ടിക്കൊണ്ടുപോയി.
തട്ടിക്കൊണ്ടുപോയവരില്‍ ഇന്ത്യക്കാരനും ഒരു അഫ്ഗാനിയും എഞ്ചിനീയര്‍മാരാണ്. മറ്റു രണ്ടു അഫ്ഗാനികള്‍ സുരക്ഷക്കായി നിയോഗിക്കപ്പെട്ട പൊലീസുകാരാണ്.
ഒരു ഇന്ത്യന്‍ കമ്പനിക്കു വേണ്ടി ജോലി ചെയ്യുകയായിരുന്നു ഇവര്‍. കാണ്ഡഹാറില്‍ നിന്നും ഹെരാത്തിലേക്കുള്ള റോഡിന്റെ നവീകരണ ജോലികളാണ് ഇന്ത്യന്‍ കമ്പനി ചെയ്തിരുന്നത്.
റാഞ്ചികളില്‍ നിന്നും അധികൃതര്‍ക്ക് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആഗസ്തില്‍ ഒരു റോഡ് പദ്ധതിക്കു വേണ്ടി ജോലി ചെയ്യുകയായിരുന്ന ബ്രിട്ടീഷ് എഞ്ചിനീയറെയും രണ്ട് ജാപ്പനീസ് വിനോദസഞ്ചാരികളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications