ഡോക്ടര്‍മാരുടെ വീടുകളില്‍ സിബിഐ റെയ്ഡ്
ദില്ലി: തിരുവനന്തപുരം അടക്കം രാജ്യത്തെ നാല് കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരുടെ വീടുകളിലും ഓഫീസുകളിലും നവംബര്‍ 21 തിങ്കളാഴ്ച സിബിഐ റെയ്ഡ് ആരംഭിച്ചു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
തിരുവനന്തപുരത്തിന് പുറമേ ഗോവ, ദില്ലി എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.ഒരു ഫാര്‍മ കമ്പനിയുമായി സീനിയര്‍ ഡോക്ടര്‍മാരുള്‍പ്പെടുന്ന ടെക്നികല്‍ കമ്മറ്റി ധാരണയുണ്ടാക്കി നിലവാരം കുറഞ്ഞ ലാപ്രോസ്കോപിക് സാധനങ്ങള്‍ വിവിധ ആശുപത്രിയിലേക്ക് വിതരണം ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഇത് കാരണം സര്‍ക്കാരിന് അഞ്ചുകോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്.
ദില്ലിയില്‍ സഫ്ദര്‍ജംഗ്, ലേഡി ഹാര്‍ഡിംഗ് ആശുപത്രിയികളിലെ വകുപ്പ് മേധാവികളുടെ ഓഫീസുകളിലും വീടുകളിലും ഫാര്‍മ കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.


Click it and Unblock the Notifications