ഇറാന്‍ പ്രശ്നം: ഇടത്-യുപിഎ ഒത്തുതീര്‍പ്പിലെത്തി
ദില്ലി: ഇറാന്‍ ആണവ പ്രശ്നത്തെ കുറിച്ച് യുപിഎയും ഇടതുപാര്‍ട്ടികളും നവംബര്‍ 21 തിങ്കളാഴ്ച ചര്‍ച്ച നടത്തി. പ്രശ്നത്തില്‍ സര്‍ക്കാരിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ ഇടതുപാര്‍ട്ടികള്‍ സമ്മതിച്ചതായാണ് അറിയുന്നത്.
പ്രശ്നം അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയുടെ അധികാരപരിധിക്കുള്ളില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചക്കു ശേഷം കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരം അറിയിച്ചു.
പ്രശ്നം അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയുടെ അധികാരപരിധിക്കുള്ളില്‍ തന്നെ നിലനിര്‍ത്തണമെന്നും യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ വിടുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്യരുതെന്നുമാണ് ഇടതുപാര്‍ട്ടികളുടെ ആവശ്യം.
പെന്‍ഷന്‍ ബില്ലിനെ കുറിച്ചും ലാഭത്തിലോടുന്ന നവരത്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെറിയ ശതമാനം ഓഹരികള്‍ വിറ്റഴിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ചയുണ്ടായി.












Click it and Unblock the Notifications