ശ്രീനഗറില്‍ പാക് ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ശ്രീനഗറിലെ ജവഹര്‍ നഗറില്‍ നവംബര്‍ 20 ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പാകിസ്ഥാന്‍കാരനായ ജയ്ഷ് ഇ മൊഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു.
സൂചന ലഭിച്ചതനുസരിച്ച് പൊലീസ് ജവഹര്‍ നഗറിലെ ഒരു വീട്ടില്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്ന് പൊലീസും ഭീകരരനും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഭീകരന്‍ പൊലീസിന് നേരെ ഗ്രനേഡെറിയുകയും വെടിവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാരെ ഒഴിപ്പിച്ച ശേഷം പൊലീസ് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ജെഇഎം ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളില്‍ നിന്നും ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
ഇയാള്‍ക്ക് അഭയം നല്‍കിയ കുടുംബാംഗങ്ങളെ ചോദ്യംചെയ്യാനായി കസ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications