മോണിക്കയെ വിവാഹം ചെയ്തിരുന്നുവെന്ന് സലിം
മുംബൈ: താന്‍ അവിവാഹിതയാണെന്ന മോണിക്ക ബേദിയുടെ കോടതിയിലെ പ്രസ്താവന ശരിയല്ലെന്ന് അബു സലിം പറഞ്ഞതായി അയാളുമായുള്ള ബന്ധമുള്ള വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.
2000 നവംബറില്‍ ലോസ് ആഞ്ചലസില്‍ വച്ച് ഒരു പുരോഹിതന്റെ സാന്നിധ്യത്തില്‍ മോണിക്ക ബേദിയെ താന്‍ വിവാഹം ചെയ്തിരുന്നുവെന്നാണ് സലിം അവകാശപ്പെടുന്നത്. എന്നാല്‍ തന്റെ അവകാശവാദം തെളിയിക്കാന്‍ സലിമിന്റെ കൈയില്‍ രേഖകളൊന്നുമില്ല.
സലിമിന് എത്ര ഭാര്യമാരുണ്ടെന്നതിനെ കുറിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ആദ്യം കോടതിയില്‍ ഹാജരായപ്പോള്‍ മോണിക്ക ബേദി മാത്രമാണ് തന്റെ ഭാര്യയെന്നാണ് സലിം പറഞ്ഞിരുന്നത്. എന്നാല്‍ 1999ല്‍ സമീറ ജുമാനിയെയും 2000ല്‍ മോണിക്ക ബേദിയെയും സലിം വിവാഹം ചെയ്തിരുന്നുവെന്നാണ് അറിയുന്നത്. 2001ല്‍ പോര്‍ച്ചുഗീസില്‍ വച്ച് സലിം മൂന്നാമത്തെ ഭാര്യയെ വിവാഹം ചെയ്തു. 1996ല്‍ യാസ്മിന്‍ എന്ന പാകിസ്ഥാനി പെണ്‍കുട്ടിയെയും സലിം വിവാഹം ചെയ്തുവെന്ന് അഭ്യൂഹമുണ്ട്.












Click it and Unblock the Notifications