Get Updates
Get notified of breaking news, exclusive insights, and must-see stories!

സാനിയ പത്രസമ്മേളനത്തില്‍ നിന്നും ഇറങ്ങിപ്പോയി

കൊച്ചി: കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിവാഹ പൂര്‍വ ലൈംഗികതയെ കുറിച്ച് തമിഴ് നടി ഖുശ്ബു നടത്തിയ വിവാദ പരാമര്‍ശങ്ങളെ കുറിച്ചുള്ള തന്റെ പ്രതികരണത്തെ കുറിച്ച് ചോദ്യങ്ങളുയര്‍ന്നപ്പോള്‍ ടെന്നിസ് താരം സാനിയ മിര്‍സ ക്ഷുഭിതയായി ഇറങ്ങിപ്പോയി.

എനിക്കൊന്നും പറയാനില്ല. ഞാന്‍ ഇതിനകം ഞാനെന്റെ പ്രസ്താവന വാര്‍ത്താക്കുറിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്- വാര്‍ത്താസമ്മേളനത്തില്‍ സാനിയ മിര്‍സ പറഞ്ഞു. തന്റെ വിവാദമായ പ്രതികരണത്തെ കുറിച്ച് വീണ്ടും ചോദ്യമുയര്‍ന്നപ്പോഴാണ് സാനിയ വാക്കൗട്ട് നടത്തിയത്.

വിവാഹ പൂര്‍വ ലൈംഗികതയില്‍ നിന്നും ആളുകളെ തടയാനാവില്ലെന്നും അത് സുരക്ഷിതമായി ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നും സാനിയ ഖുശ്ബു വിവാദത്തോട് പ്രതികരിച്ചുകൊണ്ട് നേരത്തെ പറഞ്ഞിരുന്നു. തന്റെ പ്രസ്താവനയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വിവാഹപൂര്‍വ ലൈംഗികതയെ പാപമായാണ് ഇസ്ലാം കാണുന്നതെന്നും തന്റെ പ്രസ്താവന മാധ്യമപ്രവര്‍ത്തകര്‍ വളച്ചൊടിക്കുകായണ് ചെയ്തതെന്നും സാനിയ പിന്നീട് പറഞ്ഞിരുന്നു.

മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്റ് അംബാസിഡര്‍ എന്ന നിലയിലാണ് സാനിയ കൊച്ചിയിലെത്തിയത്. ടെന്നിസിനോടുള്ള തന്റെ സമീപനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ മലബാര്‍ ഗോള്‍ഡിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മാത്രം മറുപടി പറയാനാണ് താനിവിടെ ഇരിക്കുന്നതെന്നായിരുന്നു സാനിയയുടെ മറുപടി.

മലബാര്‍ ഗോള്‍ഡിന്റെ മറ്റൊരു ബ്രാന്റ് അംബാസിഡറായ നടന്‍ മോഹന്‍ലാലും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതനായിരുന്നു. ഖുശ്ബു വിവാദത്തെ കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്യ്രമുണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+