താലിബാന്‍ റാഞ്ചിയ മലയാളിയെ കുറിച്ച് വിവരമില്ല
ദില്ലി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല.
ഇന്ത്യയുടെ ബോര്‍ഡ്ര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെ (ബിആര്‍ഒ) ഡ്രൈവറായ ആലപ്പുഴ സ്വദേശി ആര്‍.മണിയപ്പന്‍ രാമന്‍കുട്ടിയെയാണ് മൂന്ന് അഫ്ഗാന്‍കാരോടൊപ്പം താലിബാന്‍ തട്ടിക്കൊണ്ടുപോയത്. 48 മണിക്കൂറിനകം ബിആര്‍ഒ ഇന്ത്യ വിടണമെന്നാണ് താലിബാന്റെ ആവശ്യം. ഇല്ലെങ്കില്‍ ബന്ധികളെ തലവെട്ടി കൊല്ലുമെന്നും ഭീഷണിയുണ്ട്.
ബിആര്‍ഒയുടെ ഒരു വിഭാഗമായ ജനറല്‍ റിസര്‍വ് എഞ്ചിനീയറിംഗ് ഫോഴ്സിനു വേണ്ടി ജോലി ചെയ്തിരുന്ന മണിയപ്പനെയും മൂന്ന് അഫ്ഗാന്‍ തൊഴിലാളികളെയും താലിബാന്‍ ബലമായി കാറില്‍ പിടിച്ചു കയറ്റിക്കൊണ്ടുപോവുകയായിരുന്നു. ഇവരെ എവിടേക്കാണ് കൊണ്ടുപോയതെന്നതിനെ കുറിച്ച് വിവരമില്ല.
ഹരിപ്പാടിനടുത്ത് ചിങ്ങോലി പുത്തന്‍വീട്ടില്‍ രാമന്‍കുട്ടിയുടെ മകനാണ് മുപ്പത്തിനാലുകാരനായ മണിയപ്പന്‍. ബിന്ദുവാണ് ഭാര്യ. എട്ടു മാസം മുമ്പ് നാട്ടില്‍ വന്നുപോയ മണിയപ്പന്‍ നവംബര്‍ എട്ടിനാണ് അഫ്ഗാനിസ്ഥാനിലേക്കു പോയത്.












Click it and Unblock the Notifications