Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിപുരയില്‍ ലിബറേഷന്‍ ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ നാല് മരണം

അഗര്‍ത്തല: തെക്കന്‍ ത്രിപുരയില്‍ ബിഎസ്എഫ് സൈനികരും നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ബിഎസ്എഫുകാരടക്കം നാലുപേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരില്‍ മൂന്നു സൈനികരും മൂന്ന് നാട്ടുകാരും ഉള്‍പ്പെടുന്നു. ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തിയായ റാസിയബാരിയില്‍ സൈനികര്‍ നവംബര്‍ 21 തിങ്കളാഴ്ച രാവിലെ എട്ടരക്ക് പട്രോളിംഗ് നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഭീകരാക്രമണുണ്ടായത്.

അവിടുത്തെ അതിര്‍ത്തിയില്‍ നിര്‍മാണജോലികള്‍ നടത്തിക്കൊണ്ടിരുന്ന എന്‍ബിസിസി എന്ന കമ്പനിയിലെ തൊഴിലാളികളുടെ സംരക്ഷണാര്‍ത്ഥമാണ് സൈനികര്‍ പട്രോളിംഗ് നടത്തിയിരുന്നത്. ഇവര്‍ക്കു നേരെ ലിബറേഷന്‍ ഫ്രണ്ട് ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പില്‍ മൂന്നുസൈനികര്‍ സംഭവസ്ഥലത്തു വച്ചുതന്ന മരിക്കുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഒരു നാട്ടുകാരന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചത്.

ആക്രമണത്തിന് ശേഷം ഭീകരര്‍ ബംഗ്ലാദേശിലെ ചിറ്റഗോംഗ് മലനിരകളിലേക്ക് രക്ഷപ്പെട്ടതായാണ് കരുതുന്നത്. സൈനികരുടെ ആയുധങ്ങള്‍ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടോയെന്ന് വ്യക്തമല്ല.

സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ ബിഎസ്എഫ് സൈനികരും പൊലീസുകാരും ഇവിടെ തിരച്ചില്‍ നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+