വോള്‍ക്കര്‍: കേന്ദ്രനടപടിയില്‍ ഇടതിന് സംതൃപ്തി
ദില്ലി: വോള്‍ക്കര്‍ വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ രണ്ട് അന്വേഷണകമ്മീഷനെ ചുമതലപ്പെടുത്തിയ കേന്ദ്രനടപടിയില്‍ ഇടതുപക്ഷം സംതൃപ്തി രേഖപ്പെടുത്തി. ഇടത്-യുപിഎ ഏകോപനസമിതി യോഗത്തിന് ശേഷം ധനമന്ത്രി പി.ചിദംബരം അറിയിച്ചതാണ് ഇക്കാര്യം.
വോള്‍ക്കര്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അന്വേഷണത്തിനായി പഥക് കമ്മീഷനേയും വീരേന്ദ്ര ദയാലിനേയും നിയമിക്കാനെടുത്ത നിയമനടപടികളെക്കുറിച്ച് ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തിയതായി ചിദംബരം പറഞ്ഞു. ഇതെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതലൊന്നും താന്‍ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണപുരോഗതിയില്‍ തങ്ങള്‍ സംതൃപ്തരാണെന്നും അന്വേഷണറിപ്പോര്‍ട്ടിനു വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്നും യോഗത്തില്‍ പങ്കെടുത്ത സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.
വോള്‍ക്കര്‍ വിവാദം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളത്തില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷകക്ഷികള്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications