Get Updates
Get notified of breaking news, exclusive insights, and must-see stories!

യമുനാനദിയിലേക്ക് ജീപ്പ് മറിഞ്ഞ് ഒമ്പത് പേര്‍ മരിച്ചു

തെഹ്രി: ഉത്തരാഞ്ചലില്‍ മുസോറിക്കടുത്ത് യമുനാനദിയിലേക്ക് ജീപ്പു മറിഞ്ഞ് ഒന്‍പതുപേര്‍ മുങ്ങിമരിച്ചു. ഡ്രൈവറടക്കമുളള ജീപ്പ് യാത്രക്കാരാണ് അപകടത്തില്‍ മരിച്ചത്.

ഉത്തരകാശിയിലെ മോറിയില്‍ നിന്നും തെഹ്രിയിലെ കര്‍സൂര്‍ കയാറിയിലേക്ക് പോകുകയായിരുന്ന ജീപ്പാണ് മറിഞ്ഞ്. ജീപ്പിലെ മിക്കവാറും യാത്രക്കാര്‍ നേപ്പാള്‍ വംശജരാണ്. മോറിയില്‍ ഒരു നേപ്പാളീസ് ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ചുപോകുകയായിരുന്നു ഇവര്‍. മരിച്ച എല്ലാവരുടേയും മൃതദേഹം കണ്ടെടുത്ത് പോസ്റ്മോര്‍ട്ടം നടത്തി.

അപകടത്തിനുളള കാരണം അറിവായിട്ടില്ല. അപകടത്തെ പറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായി ധനൗല്‍ട്ടി സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് എസ്.ഡി പാണ്ഡെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+